ഫിറ്റോകോണ് ദേശീയ സമ്മേളനം
Posted on: 27 Aug 2015
കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഈ മാസം 29,30 തീയതികളില്‍ ഫിറ്റോകോണ് 2015 അന്തര്‍ദേശീയ സമ്മേളനം നടത്തും. ശനിയാഴ്ച രാവിലെ 9.30ന് ഹൈബി ഈഡന് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഓര്‍ഗനൈസിങ് പ്രസിഡന്റ് പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. മോഹന്‍ എബ്രഹാം, ഓര്‍ഗനൈസിങ് സെക്രട്ടറി ഫീറ്റല്‍ മെഡിസിന് വിഭാഗം ഡോ. വിവേക് കൃഷ്ണന്, അമേരിക്കയിലെ സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഫീറ്റല്‍ കെയര്‍ സെന്റര്‍ സര്‍ജിക്കല്‍ ഡയറക്ടര്‍ ഡോ. ഫുണ്ട് യെന്‍ ലിം, ചൈന്നെ മെഡിസ്കാന്‍ ഡയറക്ടര്‍ ഡോ. എസ്. സുരേഷ്, ചൈന്നെ സീതാപതി ക്ലിനിക് ആന്‍ഡ് ഇ.വി.കെ. മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഉമ റാം എന്നിവര്‍ സമമ്മേളനത്തില്‍ പങ്കെടുക്കും.