ജെ.ടി. പായ്ക്കില്‍ 'ദീപക്ദേവ് & ഫ്രണ്ട്സ്' ലൈവ് ഷോ 30ന്
Posted on: 27 Aug 2015
കൊച്ചി: പ്രമുഖ മലയാളം ഗാനസംവിധായകന്‍ ദീപക് ദേവും അടുത്ത സുഹൃത്തുക്കളും ചേര്‍ന്ന് 30ന് ലൈവ് ഗാനമേള ലൈവ് മ്യൂസിക് ഷോ ബൈ ഡി.ഡി. ആന്‍ഡ് ഫ്രണ്ട്സ് അവതരിപ്പിക്കുന്നു. ജനപ്രീയ ഗായകന് ശങ്കര്‍ മഹാദേവന് 'ലൈവ് മ്യൂസിക് ഷോ ബൈ ഡിഡി & ഫ്രണ്ട്സ്' പരിപാടിയില്‍ പങ്കെടുക്കും. ജിസ് ജോയിയാണ് ഷോ സംവിധാനം ചെയ്യുന്നത്. രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ലൈവ് ഷോ രാത്രി ഏഴിന് ആരംഭിക്കും. വിജയ് യേശുദാസ്, കാര്‍ത്തിക്, ശ്വേതാ മോഹന്‍, രമ്യ നമ്പീശന്, അഫ്സല്, വിനോദ് വര്‍മ, അഖില ആനന്ദ് എന്നിവരാണ് ദീപക് ദേവിനൊപ്പം വേദിയിലെത്തുന്ന പ്രമുഖ ഗായകര്‍. ദീപക്കിന്റെ മകള്‍ ദേവിക ദീപക് അതിഥിയായി ഗാനങ്ങള്‍ അവതരിപ്പിക്കും. ശങ്കര്‍ മഹാദേവന്റെ മകന് സിദ്ധാര്‍ഥ് മഹാദേവനും ഷോയില്‍ പാട്ടുകള്‍ പാടും.
ദീപക് ദേവിന്റെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ എല്ലാ ഹിറ്റ് ഗാനങ്ങളും ലൈവ് ഷോ വേദിയില്‍ അതേ ഗായകര്‍ പാടും.