സി.പി. വര്‍ഗീസ് സ്മാരക പ്രസംഗമത്സരം

Posted on: 27 Aug 2015കൊച്ചി: സി.പി. വര്‍ഗീസ് സ്മാരക പ്രസംഗമത്സരം സപ്തംബര്‍ ഒന്നിന് രണ്ട് മണിക്ക് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ നടത്തുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഏലിയാസ് ഈനാകുളം, ജനറല്‍ കണ്‍വീനര്‍ അഡ്വ. ജിബു പി. തോമസ് എന്നിവര്‍ അറിയിച്ചു.
ദീര്‍ഘകാലം പിറവം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മികച്ച വാഗ്മി, ഗ്രന്ഥകാരന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സി.പി. വര്‍ഗീസിന്റെ സ്മരണ നിലനിര്‍ത്താനും വിദ്യാര്‍ഥികളെ പ്രഭാഷണകലയില്‍ കൂടുതല്‍ ആകൃഷ്ടരാക്കുവാനും പ്രോത്സാഹിപ്പിക്കാനുമാണ് ലൈഫ് ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 51 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, വൈഎംസിഎ നാഷണല്‍ ബോര്‍ഡംഗം പ്രൊഫ. ബേബി എം. വര്‍ഗീസ്, ജെ.എം.പി. ആശുപത്രി ഓര്‍ഗനൈസിങ് സെക്രട്ടറി കെ.വി. മാത്യു കാരിത്തടം, മലബാര്‍ എക്‌സ്ട്രൂഷന്‍സ് എംഡി ജെയിംസ് പോള്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 10001 രൂപയും ട്രോഫിയും 5001 രൂപയും ട്രോഫിയും 3001 രൂപയും ട്രോഫിയും പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ നല്‍കും.

More Citizen News - Ernakulam