ഫോര്‍ട്ടുകൊച്ചിയിലേത് ദാരുണ ദുരന്തം സമഗ്രാന്വേഷണം നടത്തും - മുഖ്യമന്ത്രി

Posted on: 27 Aug 2015
കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ കായലിലുണ്ടായ ബോട്ട് ദുരന്തം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഉടനെ വിതരണം ചെയ്യും. പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കും.

ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ജനറല്‍ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി വിട്ടുകൊടുത്തു. ഏഴരയ്ക്ക് മുഖ്യമന്ത്രി എത്തുമ്പോഴേക്കും പോസ്റ്റ്‌മോര്‍ട്ടവും അനന്തര നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. ബോട്ടിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന ആരോപണം അന്വേഷിക്കുമെന്നും ഇതിനുശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

More Citizen News - Ernakulam