റെയില്‍േവ സാധാരണക്കാരെ പിഴിയുന്നു -പാസഞ്ചേഴ്സ് അസോസിയേഷന്
Posted on: 27 Aug 2015
കൊച്ചി: ഓണത്തിന് നാട്ടിലെത്താനുള്ള മലയാളികളുടെ ആഗ്രഹത്തെ മുതലെടുത്ത് യാത്രക്കാരെ റെയില്‍േവ കൊള്ളയടിക്കുകയാണെന്ന് ഓള് കേരള റെയില്‍േവ പാസഞ്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി യോഗം.
ബംഗ്ലൂരു-കൊച്ചി സുവിധ സ്പെഷല്‍ ട്രെയിനില്‍ 4,255 രൂപയാണ് ചാര്‍ജീടാക്കുന്നത്. സീറ്റുകള്‍ തീരുന്നതിനനുസരിച്ച് ടിക്കറ്റ് ചാര്‍ജ് ഉയരുന്ന സുവിധ ട്രെയിനില്‍ ആദ്യം ബുക്ക് ചെയ്ത 20 ശതമാനം പേര്‍ക്ക് മാത്രമാണ് അടിസ്ഥാന നിരക്കായ 1,430 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനായത്. ഇത് റെയില്‍േവയുടെ മുതലെടുപ്പ് വ്യക്തമാക്കുന്നതാണെന്ന് അവര്‍ ആരോപിച്ചു.
സാധാരണ നിരക്കിലുള്ള സ്പെഷല്‍ ട്രെയിനുകള്‍ 4 മാസം മുമ്പുതന്നെ പ്രഖ്യാപിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നെങ്കിലും റെയില്‍േവ അവസാന നിമിഷമാണ് സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നത്. ഇത് സ്വകാര്യ ലോബികളെ സഹായിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു.
പ്രസിഡന്റ് അഡ്വ. മാത്യു പോള്‍ അധ്യക്ഷത വഹിച്ചു.