ബേബി വര്‍ഗീസ് അനുസ്മരണം
Posted on: 27 Aug 2015
അങ്കമാലി: മുന്‍ നഗരസഭാ ചെയര്‍മാനും ഡിസിസി അംഗവും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായിരുന്ന പൈനാടത്ത് ബേബി വര്‍ഗീസിന്റെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ചു. നായത്തോട് സൗത്ത് ജങ്ഷനിലെ കോണ്‍ഗ്രസ് ഹൗസില്‍ നടന്ന ചടങ്ങില്‍ യുഡിഎഫ് കണ്‍വീനര്‍ മാത്യു തോമസ്, അഡ്വ. ഷിയോ പോള്‍, കെ.വി. ബേബി, മേരി വര്‍ഗീസ് വട്ടപ്പറമ്പന്‍, പി.ഡി. ഉറുമീസ്, പി.വി. ജോര്‍ജുകുട്ടി, ബിജു പൂവേലി, എന്നിവര്‍ പ്രസംഗിച്ചു.