ജൈവ ഉത്പന്നങ്ങളുമായി ആലങ്ങാട് കുടുംബശ്രീ ഓണച്ചന്ത
Posted on: 27 Aug 2015
കരുമാല്ലൂര്‍: പൈനാപ്പിള്‍ പായസം, ബീറ്റ്റൂട്ട് അച്ചാര്‍ തുടങ്ങി ഓണക്കളത്തിനുള്ള പൂക്കളും പൂവിളിക്കാന് തുമ്പയുമൊക്കെയായി ആലങ്ങാട് കുടുംബശ്രീക്കാരുടെ ഓണച്ചന്ത തുടങ്ങി. കുടുംബശ്രീ അംഗങ്ങള്‍തന്നെ കൃഷിചെയ്ത് കുത്തിയെടുത്ത ജൈവ അരിയാണ് ഏറ്റവും വലിയ പ്രത്യേകത. പഞ്ചായത്തിലെ വിവിധ കുടുംബയൂണിറ്റുകള്ചേര്ന്ന് നൂറില്‍പ്പരം വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോട്ടപ്പുറം കെ.ഇ.എം സ്കൂള്‍ ഗ്രൗണ്ടിലാണ് ചന്ത ഒരുക്കിയിരിക്കുന്നത്. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ് ഓണച്ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ദീപ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സിനി റെജി, ലത പുരുഷന്, എ.സി.രാധാകൃഷ്ണന്, സാബു മട്ടക്കല്‍, എ.എം.അബ്ദുല്‍സലാം, പി.എസ്.ജഗദീശന്, വി.സി.ഫ്രാന്‍സിസ്, ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.