പരിധിവിടാത്ത ആഘോഷങ്ങള്‍ പരിശീലിപ്പിക്കണം -സിബിഎസ്ഇ മാനേജ്‌മെന്റ് അസോ.

Posted on: 27 Aug 2015കൊച്ചി: ധാര്‍മികതയുടെയും അച്ചടക്കത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിച്ച് അക്രമാസക്തമാകുന്ന ആഘോഷങ്ങള്‍ സ്‌കൂള്‍ തലത്തില്‍ നിരോധിക്കണമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശവും അവബോധവും കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്. അനുകരണ ഭ്രമത്തില്‍നിന്നും ഉണ്ടാകുന്ന ഈ സാമൂഹ്യ തിന്മയെ ഉന്മൂലനം ചെയ്യാന്‍ സ്‌കൂള്‍ കോളേജ് അധികൃതരുടെയും രക്ഷാകര്‍ത്താക്കളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ ഇനിമുതല്‍ നിയന്ത്രിത ആഘോഷങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam