നഗരസഭയ്ക്കും തുറമുഖ ട്രസ്റ്റിനും ഒഴിഞ്ഞുനില്‍ക്കാനാകുമോ?

Posted on: 27 Aug 2015വൈപ്പിന്‍: കൊച്ചി അഴിമുഖത്തുണ്ടായ ബോട്ടപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കൊച്ചി നഗരസഭയ്ക്കും തുറമുഖ ട്രസ്റ്റിനും ഒഴിഞ്ഞു നില്‍ക്കാനാകുമോ. ഓരോ വര്‍ഷവും കൊച്ചി തുറമുഖ ട്രസ്റ്റിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. നിരന്തരമായി ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടുന്ന കൊച്ചി അഴിമുഖത്ത് 35 വര്‍ഷം പഴക്കമുള്ള ബോട്ടുകള്‍ക്ക് യാതൊരു തത്ത്വദീക്ഷയുമില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്നതെങ്ങനെയെന്ന് ഓരോ അപകട സമയത്തും ചോദ്യം ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ യാത്രക്കാരുടേയും വിവിധ സംഘടനകളുടേയും ആവശ്യങ്ങള്‍ക്കും സമരങ്ങള്‍ക്കും നേരെ പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു തുറമുഖ ട്രസ്റ്റ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സര്‍വീസ് ലേലം ചെയ്ത് നല്‍കി ലഭിക്കുന്ന പണത്തിനപ്പുറത്ത് യാത്രക്കാരുടെ സുരക്ഷിതത്വവും സൗകര്യങ്ങളും നഗരസഭ അവഗണിക്കുകയാണ് പതിവ്.

More Citizen News - Ernakulam