ഓണാഘോഷം
Posted on: 27 Aug 2015
കൂത്താട്ടുകുളം: വടക്കന്‍ പാലക്കുഴ ആസ്പയര് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് സൊസൈറ്റിയുടെ ഓണാഘോഷം 27 ന് തുടങ്ങും. രാവിലെ 9 ന് ആറൂര്‍ ഗവ. ഹൈസ്കൂള്‍ മൈതാനിയില്‍ ഫുട്ബോള്‍ മേള നടക്കും. സബ് ഇന്‍സ്പെക്ടര്‍ സാംസണ് ഉദ്ഘാടനം ചെയ്യും. ഹീറോ മോട്ടോര്‍ കോര്പ്പറേഷന് തലവന്‍ ഡനീഷ് സിദ്ദിഖ് മുഖ്യാതിഥിയാകും. ശനിയാഴ്ച കായികമത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വടംവലി മത്സരം നടക്കും. ജോസഫ് വാഴയ്ക്കന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് ചേരുന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും .
കിഴകൊമ്പ് ഓലിപ്പാട് പ്രതിഭ ഓണം ഫെസ്റ്റ് 28 ന് നടക്കും. രാവിലെ 9 ന് പൂക്കളമത്സരം , വൈകിട്ട് ആറിന് പൊതുസമ്മേളനം
കിഴകൊമ്പ് പന്നപ്പുറം മല യൂത്ത് മൂവ്മെന്റ് ഓണാഘോഷം 28 ന് നടക്കും. ചികിത്സാ ധനസഹായ വിതരണം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വഹിക്കും .
തിരുമാറാടിയില്‍ ഓണോത്സവം 29 ന് നടക്കും. പി.ഒ. കവലയില്‍ രാവിലെ 8 ന് മത്സരങ്ങള്‍ തുടങ്ങും. ഉച്ചയ്ക്ക് 12.30 ന് പായസമേള, വൈകിട്ട് 6.30 ന് ചേരുന്ന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. എം.ജെ.ജേക്കബ് അധ്യക്ഷനാകും.