കുസാറ്റ്: ടെക്‌നീഷ്യന്‍ തസ്തികയില്‍ ഒഴിവ്‌

Posted on: 27 Aug 2015കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്‌നോളജി വിഭാഗത്തില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്-II തസ്തികയില്‍ ഒരൊഴിവുണ്ട്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനത്തിന് പ്രതിമാസം 14,000 രൂപയാണ് ശമ്പളം. ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍ ട്രേഡുകളില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ ആണ് യോഗ്യത. താത്പര്യമുള്ളവര്‍ സപ്തംബര്‍ ഒന്‍പതിനു മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കുക. ജനറല്‍/ഒബിസി വിഭാഗത്തിന് 550 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 110 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്.
അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഫീസ് റസീപ്റ്റും സഹിതം 'രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കൊച്ചി-22' എന്ന വിലാസത്തില്‍ സപ്തംബര്‍ 15-നുള്ളില്‍ ലഭിക്കത്തക്ക വിധം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് (www.cusat.ac.in) സന്ദര്‍ശിക്കുക.

കുസാറ്റ്: എം.ടെക് മെക്കാനിക്കല്‍
എന്‍ജി. സീറ്റൊഴിവ്
കൊച്ചി:
കൊച്ചി സര്‍വകലാശാലയുെുട സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ എം.ടെക് (ഫുള്‍ ടൈം) മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് (തെര്‍മല്‍) വിഭാഗത്തില്‍ രേഖപ്പെടുത്തിയ ഒഴിവുകളില്‍ തിരുത്തുണ്ട്. രണ്ട് എസ്സി സീറ്റുകളില്‍ മാത്രമാണ് ഒഴിവുള്ളത്. താത്പര്യമുള്ളവര്‍ സപ്തംബര്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ 10.30 ന് യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ (0484-2556187) റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. യോഗ്യതാ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് (irra.cusat.nic.in/course/mtecprogram.html) സന്ദര്‍ശിക്കുക.

More Citizen News - Ernakulam