മീമ്പാറയില്‍ സഹകരണ ഓണച്ചന്ത തുടങ്ങി
Posted on: 27 Aug 2015
കോലഞ്ചേരി : മീമ്പാറയില്‍ പഞ്ചായത്ത് കെട്ടിടത്തില്‍ തുടങ്ങിയ പൂതൃക്ക സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത വി.പി.സജീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതല്‍ ചന്തയുടെ പ്രവര്‍ത്തനമുണ്ടാകും. ബാങ്ക് പ്രസിഡന്റ് പോള്‍ വി. തോമസിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിബു കെ. കുര്യാക്കോസ്, കെ.വി.വര്‍ഗീസ്, എന്‍.എന്‍.രാജന്, എം.എസ്.മുരളി, എം.വൈ.ജോര്‍ജ്, കെ.ജെ.എല്‍ദോ, ജോബി ജോയി, കെ.വി.പത്രോസ് എന്നിവര്‍ പ്രസംഗിച്ചു.