മരണമണി മുഴക്കി ആംബുലന്‍സുകള്‍; ആസ്പത്രിയിലേക്ക് ജനം ഇരമ്പിയെത്തി
Posted on: 27 Aug 2015
ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തില്‍പ്പെട്ടവരെ കയറ്റിയ ആംബുലന്‍സുകള്‍ ഫെറിക്ക് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് ഓരോന്നായി എത്തുമ്പോള്‍, ആസ്പത്രി പരിസരം ജന നിബിഡമായി.
ആംബുലന്‍സുകളുടെ സൈറണുകള്‍ നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്നു. മരിച്ചവരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ കഴിയാതെ ജനം പരിഭ്രാന്തരായി.
ഒരു നാട് മുഴുവന്‍ ആസ്പത്രിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് വന്ന ബോട്ടാണ് അപകടത്തില്‍ െപട്ടതെന്നറിഞ്ഞപ്പോള് കൊച്ചി നടുങ്ങിയിരുന്നു.
മട്ടാഞ്ചേരി മഹാജനവാടിയില്‍ താമസിക്കുന്ന സുധീര്‍, അമരാവതി സ്വദേശിനി വോള്‍ഗ, അഴീക്കല്‍ സ്വദേശിനി സൈനബ എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം കൊണ്ടുവന്നത്. കാളമുക്ക് സ്വദേശി അയ്യപ്പന്റെ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട നിലയില്‍ എട്ടുപേരെക്കൂടി ആസ്പത്രിയിലേക്ക് കൊണ്ടുവന്നു.െ
െ
കയും മെയ്യും മറന്ന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആംബുലന്‍സുകള്‍ ആസ്പത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍, കൈകള്‍ കോര്‍ത്ത് നാട്ടുകാര്‍ സുരക്ഷാവേലി തീര്‍ത്തു. വാഹന ഗതാഗതം നിര്‍ത്തിവെപ്പിച്ചു. വാഹനങ്ങള്‍ നിയന്ത്രിച്ചതും ജനങ്ങളെ നിയന്ത്രിച്ചതും നാട്ടുകാര്‍ തന്നെ.
അടിയന്തര ചികിത്സയ്ക്ക് ഫോര്‍ട്ടുകൊച്ചി ആസ്പത്രിയില്‍ എല്ലാ സൗകര്യങ്ങളുെമാരുക്കിയിരുന്നു. ഡോക്ടര്‍മാരെയും നഴ്സുമാരെയും സഹായിക്കുന്നതിനും നാട്ടുകാരുണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ആസ്പത്രിയില്‍ ജനങ്ങളെ നിയന്ത്രിച്ചതും രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നു. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ അപ്പോള്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലേക്ക് മാറ്റി. ചിലരെ എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകള്‍ അപകടം നടന്ന ഉടന്‍ തന്നെ ഫോര്‍ട്ടുകൊച്ചിയിലേക്ക് ഒഴുകിയെത്തിയിരുന്നു. മൃതദേഹങ്ങള്‍ ആസ്പത്രിയുടെ കിഴക്ക് ഭാഗത്ത് പ്രത്യേക മുറിയില്‍ കിടത്തിയിരുന്നു. അവിടൈവച്ചാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
വൈകീട്ട് അഞ്ചോടെ മൃതദേഹങ്ങള്‍ എറണാകുളം ജനറലാസ്പത്രിയിലേക്ക് മാറ്റി.