കൂവപ്പടി സ്വാശ്രയ കര്‍ഷക വിപണിയില്‍ വന്‍ തിരക്ക്
Posted on: 27 Aug 2015
ചേരാനല്ലൂര്‍: ഓണംപ്രമാണിച്ച് കൂവപ്പടി സ്വാശ്രയ കര്‍ഷക വിപണിയില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഓണം പ്രമാണിച്ച് വന്‍ ഒരുക്കങ്ങളാണ് െചയ്തിരിക്കുന്നത്. ഏത്തവാഴക്കുലകളാണ് ഏറ്റവും കൂടുതല്‍ വില്പനയ്ക്കായി എത്തിയത്.
കൂടാതെ പൂവന്, ഞാലിപ്പൂവന്, കണ്ണന്, റോബസ്റ്റ എന്നീ ഇനങ്ങളും ധാരാളമായി വില്പനയ്ക്കായി എത്തുകയുണ്ടായി. വിവിധയിനം പച്ചക്കറി ഉത്പന്നങ്ങളും ധാരാളമായി എത്തിച്ചേര്‍ന്നു. ലക്ഷക്കണക്കിന് രൂപയുെട ബിസിനസാണ് ഇത്തവണ ഓണം പ്രമാണിച്ച് വിപണിയില്‍ നടന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.