വിധവാ പെന്‍ഷന്‍ വിതരണം ചെയ്യണം -വിധവാ വെല്‍ഫെയര്‍ സംഘം

Posted on: 27 Aug 2015



കോതമംഗലം: വിധവകള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന പെന്‍ഷന്‍ ഓണത്തിന് മുമ്പ് കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യണമെന്ന് കേരള വിധവാ വെല്‍ഫെയര്‍ സംഘം ആവശ്യപ്പെട്ടു. കോതമംഗലം താലൂക്ക് ഓഫീസിന് മുമ്പില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും സംസ്ഥാന ചെയര്‍മാന്‍ കെ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശാന്താ നമ്പീശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എത്സി ബോസ്, ജില്ലാ സെക്രട്ടറി വി.കെ. ഭാരതി, ക്ലാര ഷാജി, ആനീസ് പൗലോസ്, ഓമന വാസു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam