ശ്രീനാരായ ഗുരുദേവ ജയന്തി ആഘോഷം
Posted on: 27 Aug 2015
കോതമംഗലം: എസ്.എന്‍.ഡി.പി. കറുകടം ശാഖയുടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് കുട്ടികളുടെ വിവിധ കലാകായിക മത്സരം നടത്തി. ഗുരുദേവ ജയന്തി ദിനമായ 30ന് രാവിലെ ശാഖാ മന്ദിരത്തില്‍ രാവിലെ 8ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വര്‍ണാഭമായ ഘോഷയാത്ര നടക്കും. പത്തിന് പൊതുസമ്മേളനം യോഗം കൗണ്‍സിലര്‍ സജീവ് പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.കെ.മണി അധ്യക്ഷനാവും. ഉച്ചയ്ക്ക് 12ന് കുട്ടികളുടെ കലാപരിപാടികള്‍, 1.30ന് പിറന്നാള്‍ സദ്യ, 2ന് സുജന്‍ മേലുകാവിന്റെ പ്രഭാഷണവും ഉണ്ടാകും.