തേരാപ്പാറ പാലം നാടിന് സമര്‍പ്പിച്ചു
Posted on: 27 Aug 2015
കോലഞ്ചേരി: കാത്തിരിപ്പിനൊടുവില്‍ മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ തേരാപ്പാറ പാലം നാടിന് സമര്‍പ്പിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിച്ചത്. വി.പി. സജീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സോമന് അധ്യക്ഷത വഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി, അംഗം ടി.എന്‍. സാജു, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ടി. തങ്കച്ചന്, പി.എം. തമ്പി, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. ജോയി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.എന്‍. സുദര്ശനന്, അസിസ്റ്റന്റ് എന്‍ജിനീയര്‍ സലീലജ എന്നിവര്‍ പ്രസംഗിച്ചു.