ഹിന്ദു ഏകതാ സമ്മേളനത്തിന് തൃക്കാരിയൂര്‍ ഒരുങ്ങി

Posted on: 27 Aug 2015കോതമംഗലം: ഹിന്ദു ഏകതാ സമ്മേളനത്തിന് തൃക്കാരിയൂരില്‍ വന്‍ ഒരുക്കം.ഹിന്ദു ഐക്യവേദി തൃക്കാരിയൂര്‍ സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ രക്ഷാബന്ധന മഹോത്സവം ഹിന്ദു ഏകതാ സമ്മേളനമായി 29ന് ആവണി അവിട്ട ദിനത്തില്‍ ആഘോഷിക്കും. തൃക്കാരിയൂര്‍ ക്ഷേത്ര മൈതാനിയില്‍ വൈകീട്ട് നാലിന് ശബരിമല മുന്‍ മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരി സമ്മേളനത്തിന് തുടക്കം കുറിച്ച് ഭദ്രദീപം തെളിക്കും. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.പി.ജി.ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനാവും. വിവിധ ഹൈന്ദവ സമുദായ സംഘടനാ നേതാക്കള്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും.

More Citizen News - Ernakulam