എയര്‍ ഇന്ത്യ വിമാനം റിയാദില്‍ കുടുങ്ങി; യാത്രക്കാര്‍ വലഞ്ഞു

Posted on: 27 Aug 2015നെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം റിയാദില്‍ കുടുങ്ങിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ചൊവ്വാഴ്ച രാത്രി 10.55 ന് റിയാദില്‍ നിന്ന് കൊച്ചിയിലെത്തി ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് റിയാദിലേയ്ക്ക് തിരികെ പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് തകരാറിലായത്. കൊച്ചിയില്‍ നിന്ന് റിയാദിലേയ്ക്ക് പോകേണ്ടിയിരുന്ന 350-ഓളം യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. വിമാനം എത്താതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചു. വിമാനം എപ്പോള്‍ എത്തുമെന്നതു സംബന്ധിച്ച്് അധികൃതര്‍ കൃത്യമായ വിവരം നല്‍കാതിരുന്നതാണ് യാത്രക്കാരെ ക്ഷുഭിതരാക്കിയത്. പിന്നീട് ഡല്‍ഹിയില്‍ നിന്ന് പ്രത്യേകം വിമാനം എത്തിച്ച് യാത്രക്കാരെ റിയാദിലേയ്ക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.15-നാണ് പ്രത്യേക വിമാനം കൊച്ചിയില്‍ നിന്ന് റിയാദിലേയ്ക്ക് പുറപ്പെട്ടത്.

More Citizen News - Ernakulam