കുടുംബശ്രീ ഓണച്ചന്ത

Posted on: 27 Aug 2015മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കുടുംബശ്രീ ഓണച്ചന്ത തുടങ്ങി. മൂവാറ്റുപുഴ നഗരസഭയുടെ സഹകരണത്തോടെയാണ് ഓണച്ചന്ത തുറന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു ഉദ്ഘാടനം ചെയ്തു. കച്ചേരിത്താഴത്താണ് ചന്ത. പയര്‍, നേന്ത്രക്കായ, ചേന തുടങ്ങി നാട്ടിലെ പച്ചക്കറികളും പലവ്യഞ്ജന സാമഗ്രികളും ഓണച്ചന്തയില്‍ ലഭിക്കും. ഓണ വിഭവങ്ങളും ചന്തയിലുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കിയ വസ്ത്രങ്ങളും വില്പനയ്ക്കുണ്ട്.
ഇ മെയില്‍ ചിത്രം

More Citizen News - Ernakulam