മൂവാറ്റുപുഴ ബി.ആര്‍.സി. യില്‍ സ്​പീച്ച് തെറാപ്പി സെന്റര്‍

Posted on: 27 Aug 2015മൂവാറ്റുപുഴ: സംസാര വൈകല്യമുള്ള കുട്ടികള്‍ക്കായി മൂവാറ്റുപുഴ ബി.ആര്‍.സി. യുടെയും റെയിന്‍ബോ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെയും നേതൃത്വത്തില്‍ സ്​പീച്ച് തെറാപ്പി സെന്റര്‍ തുടങ്ങി. ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള ലൈബ്രറി പുസ്തക വിതരണം, കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് കണ്ണട വിതരണം എന്നിവയും നടത്തി. വിദ്യാഭ്യാസ ഉപസമിതി ചെയര്‍മാന്‍ കെ.ജി. അനില്‍കുമാര്‍ അദ്ധ്യക്ഷനായി.
സി.എം. ഷുക്കൂര്‍, ബി.പി.ഒ കെ.എസ്. റഷീദ, ഡിഇ ഒ കെ.ജി. പ്രിയംവദ, എഇഒ വി.ജി. ഉണ്ണികൃഷ്ണന്‍ റെയിന്‍ബോ കോ -ഓര്‍ഡിനേറ്റര്‍ എസ്. സന്തോഷ് കുമാര്‍, എച്ച്.എന്‍.എം.ആര്‍. അമ്മിണി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam