ഡീസല്‍വെള്ളം ശ്വാസകോശത്തില്‍

Posted on: 27 Aug 2015ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തില്‍ പരിക്കേറ്റവരില്‍ പലര്‍ക്കും ശ്വാസകോശത്തിനാണ് തകരാര്‍ സംഭവിച്ചത്. ഡീസല്‍ കലര്‍ന്ന വെള്ളം കുടിച്ചതിനെ തുടര്‍ന്നാണ് പലര്‍ക്കും ശാരീരികാസ്വസ്ഥതകളുണ്ടായത്.
ബോട്ടില്‍ വന്നിടിച്ച മത്സ്യബന്ധന ബോട്ടിന്റെ ഡീസല്‍ടാങ്ക് പൊട്ടി ഡീസല്‍ വെള്ളത്തില്‍ കലരുകയായിരുന്നു. ഡീസലടിച്ച് സ്റ്റാര്‍ട്ട് ചെയ്ത് നീങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. അതുകൊണ്ട് വെള്ളത്തില്‍ ഡീസല്‍ ധാരാളമായി കലര്‍ന്നു.
കായലില്‍ വീണവരുടെ ശ്വാസകോശത്തില്‍ ഡീസല്‍ കലര്‍ന്ന വെള്ളം കയറി. ജീവന് അപകടമില്ലെങ്കിലും ശ്വാസംമുട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ന്യുമോണിയയ്ക്കും സാധ്യതയുണ്ട്. രക്ഷപ്പെട്ടവരില്‍ ഒരു കുട്ടിക്ക് ന്യുമോണിയ ബാധയുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ കുട്ടി പ്രത്യേക നിരീക്ഷണത്തിലാണ്.

More Citizen News - Ernakulam