ഭാസ്‌കരന്‍മാഷിന്റെ ആത്മകഥ

Posted on: 27 Aug 2015കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഭാസ്‌കരന്‍ മാസ്റ്ററെ അടുത്തറിയാന്‍ സഹായിക്കുകയാണ് മാതൃഭൂമി പുറത്തിറക്കിയ അദ്ദേഹത്തിന്റെ ആത്മകഥ. കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ പി. ഭാസ്‌കരന്‍ തന്റെ ജീവിതത്തിലെ പല ഏടുകള്‍ ഒരുമിച്ച് കുറിക്കുകയാണ് ഇവിടെ.
കലയുടെ വരണ്യേഭൂമികയെ വിറകൊള്ളിച്ച ബഹുമുഖ പ്രതിഭയുടെ സംഭവബഹുലമായ ജീവിതമാണ് ആത്മകഥയിലൂടെ പ്രതിഫലിക്കുന്നത്. തന്റെ ജീവിതം കവിതയിലൂടെ പ്രതിഫലിപ്പിച്ച ഒറ്റക്കമ്പിയുള്ള തംബുരു എന്ന ഖണ്ഡകാവ്യവും പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു. ഓണത്തോടനുബന്ധിച്ച് 230 രൂപ മുഖവിലയുള്ള ആത്മകഥ 200 രൂപയ്ക്ക് ലഭ്യമാകും.
കലൂര്‍ മാതൃഭൂമി ഓഫീസ് അങ്കണത്തിലുള്ള മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ പുസ്തകങ്ങളാണ് ഓണം ഓഫറുമായി വായനക്കാര്‍ക്കായി ഒരുക്കിയത്. ഓണം ഓഫര്‍ ബുധനാഴ്ച അവസാനിക്കും. മാതൃഭൂമി ബുക്‌സില്‍ നിന്ന് 500 രൂപയ്ക്ക് മുകളില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. അതത് ദിവസങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയായ വായനക്കാരന് സമ്മാനവും ലഭിക്കും. രാവിലെ 9.30 മുതല്‍ 6 വരെയാണ് പുസ്തകങ്ങള്‍ ലഭ്യമാകുക. വിവരങ്ങള്‍ക്ക് : 04842531708
ഓണസമ്മാനം:
ബുധനാഴ്ചയിലെ വിജയി

അനില്‍കുമാര്‍ വി.
'കനക'
അശോക റോഡ്
കലൂര്‍

More Citizen News - Ernakulam