നാടെങ്ങും ഓണാഘോഷം

Posted on: 27 Aug 2015പിറവം: ഇന്ന് ഉത്രാടം. തിരുവോണത്തിനുള്ള മുന്നൊരുക്കങ്ങളുമായി മലയാളികള്‍ നെട്ടോട്ടമോടുന്ന
ദിവസം. അത്തം നാളില്‍ തുടങ്ങിയ ആഘോഷങ്ങള്‍ ഇനിയുള്ള നാല് ദിവസം ഉച്ചസ്ഥായിയിലാകും. വിവിധ കേന്ദ്രങ്ങളില്‍ എന്‍.എസ്.എസ്. കരയോഗങ്ങള്‍ വനിതാസമാജം വഴി നടത്തിയ ഓണക്കിറ്റ് വിതരണം വീട്ടമ്മമാര്‍ക്ക് വലിയ അനുഗ്രഹമായി. മാസം തോറും ചെറിയ തുകകള്‍ വീതം സമാഹരിച്ച് ഓണാഘോഷങ്ങള്‍ക്ക് വേണ്ട ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍
ഓണക്കിറ്റിലൂടെ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. കിഴക്കന്‍ മേഖലയില്‍ ഓണക്കൂര്‍ സര്‍വ്വോദയം
എന്‍.എസ്.എസ്. കരയോഗമാണ് ആദ്യമായി ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഓണക്കൂറില്‍ ഇക്കുറിയും ഓണക്കിറ്റ് വിതരണം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ്
പി.കെ. രാധാകൃഷ്ണന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ
്ഇന്ദിര സലിം അധ്യക്ഷയായി.
കരയോഗം പ്രസിഡന്റ് കെ.എന്‍. സുരേന്ദ്രന്‍ നായര്‍ പി.പി. ഉണ്ണികൃഷ്ണന്‍, എന്‍.ആര്‍. വിപിനചന്ദ്രന്‍,വി. .ജെ . രാജീവ്, സലിജ മോഹന്‍, ലീല പത്മനാഭന്‍, ഗീത വിശ്വനാഥന്‍,
ദീപ ഹരിദാസ്, സത്യഭാമ മോഹന്‍, മിനി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പിറവം :
കിഴുമുറി 3071ാം നമ്പര്‍ എന്‍. എസ്. എസ്. കരയോഗം ഓണാഘോഷങ്ങള്‍ പ്രസിഡന്റ്
കെ. ദാസപ്പന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ വിവധ കലാപരിപാടികള്‍ നടന്നു.
സെക്രട്ടറി എം.പി. നാരായണന്‍ നായര്‍, താലൂക്ക് യൂണിയനംഗം കെ.കെ. രാജു എന്നിവര്‍ നേതൃത്വം നല്‍കി .കരയോഗത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണം ചെയ്തു.

പിറവം :
പിറവം വയല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണവിളക്ക് തെളിച്ചും പൂക്കളമൊരുക്കിയും
ഓണം ആഘോഷിച്ചു. വൈകിട്ട് നടന്ന സാസ്‌കാരിക സമ്മേളനം കെ. പി. സലിം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ്് ജോര്‍ജ് പി. ജേക്കബ് അധ്യക്ഷനായി. എണ്‍പത് പിന്നിട്ട വയോധികരെ പൊന്നാട അണിയിച്ച്്് ആദരിച്ചു.

More Citizen News - Ernakulam