ഏലൂക്കര ബാങ്കില്‍ സൗജന്യ അരി വിതരണം

Posted on: 27 Aug 2015കടുങ്ങല്ലൂര്‍: ഓണാഘോഷത്തിനായി നിര്‍ധന അംഗങ്ങള്‍ക്ക് ഏലൂക്കര സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ സൗജന്യ അരിവിതരണം തുടങ്ങി. ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ അരിയാണ് സൗജന്യമായി നല്‍കുന്നത്. മറ്റ് അംഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ അരിയും പലവ്യഞ്ജനങ്ങളും നല്‍കുന്നുമുണ്ട്.
വിതരണോദ്ഘാടനം ജില്ലാ ജോ. രജിസ്ട്രാര്‍ എന്‍.എ. ശെല്‍വകുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.എം. സെയ്തുക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. സക്കീര്‍, എ.ബി. സേതുമാധവന്‍, ടി.സി. മാത്യൂസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam