അയ്യന്‍കാളി ജന്മദിനാഘോഷം

Posted on: 27 Aug 2015



കാക്കനാട്: മഹാത്മാ അയ്യന്‍കാളിയുടെ 152-ാം ജന്മദിനാഘോഷവും പ്രതിഭാസംഗമവും കാക്കനാട് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മാക്ട് സംസ്ഥാന പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി കെ.എ. സിബി, കെ.എ. അഭിലാഷ്, വി.ബി. ബാബു, വി.എസ്. ഹിമേഷ്, കെ.ഡി. വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്ലസ്ടു, എസ്.എസ്.എല്‍.സി. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ 45 വിദ്യാര്‍ത്ഥികള്‍ക്ക് മാക്ട് എഡ്യൂക്കേഷന്‍ അവാര്‍ഡ് നല്‍കി. ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ടി.ആര്‍. രാജുവിനെ ആദരിച്ചു.

More Citizen News - Ernakulam