സേവാഭാരതി തിരുവോണ സംഗമവും ഓണക്കിറ്റ് വിതരണവും

Posted on: 27 Aug 2015കോതമംഗലം: സേവാഭാരതി കോട്ടപ്പടി യൂണിറ്റ് തിരുവോണ സംഗമവും ഓണക്കിറ്റ് വിതരണവും സാഹിത്യ പാരിസ്ഥിതിക പ്രവര്‍ത്തകന്‍ വേണു വാര്യത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിത്ത് പാനിപ്ര അധ്യക്ഷനായി. വിഭാഗ് സേവാപ്രമുഖ് ബി.രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നിര്‍ധനരായ 50 ഓളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി. പി.ആര്‍.മധു, ഇ.കെ.നാരായണന്‍, എന്‍.എന്‍. ശിവരാമന്‍, ബുനു ഇറമ്പത്ത്, എ.പി.അയ്യപ്പന്‍, അയിരൂര്‍ ശശീന്ദ്രന്‍, ജയകുമാര്‍ വെട്ടിക്കാടന്‍, പി.എന്‍.മുരളീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ടി.എ.സുരേഷ് സ്വാഗതവും കെ.ജി.ഭൂതിഭൂഷണ്‍ നായര്‍ നന്ദിയും പറഞ്ഞു.

More Citizen News - Ernakulam