അഴിമതിയും അധാര്‍മ്മികതയും ജനാധിപത്യത്തെ ദുഷിപ്പിച്ചു -പി.സി.സിറിയക്‌

Posted on: 27 Aug 2015



പെരുന്പാവൂര്‍: രാഷ്ട്രീയരംഗത്തെ അഴിമതിയും അധാര്‍മ്മികതയും ജനാധിപത്യത്തെ ദുഷിപ്പിച്ചതായി തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി പി.സി.സിറിയക് പറഞ്ഞു. പഞ്ചായത്തീരാജ് കാമ്പയിന്‍ കമ്മിറ്റി പെരുമ്പാവൂരില്‍ പൊതുപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതുസമ്മതിയുള്ളവരെ തിരഞ്ഞെടുക്കണമെന്നും സ്ഥാനാര്‍ത്ഥികളെ രാഷ്ട്രീയപാര്‍ട്ടികള്‍ അടിച്ചേല്‍പ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വര്‍ഗീസ് പുല്ലുവഴിയുടെ അധ്യക്ഷതയില്‍ ഡോ.സി.പി. റോയി ,പ്രൊഫ.എസ്.സീതാരാമന്‍, ടി.എം.വര്‍ഗീസ്, ജോണ്‍ പെരുവന്താനം, അഡ്വ.ജോണ്‍ ജോസഫ്, ഫ്രാന്‍സിസ് ഞാളിയന്‍, അബ്ദുള്‍ജബ്ബാര്‍ മേത്തര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.


More Citizen News - Ernakulam