ബി.എം.എസ്. സായാഹ്ന ധര്‍ണ

Posted on: 27 Aug 2015



കോതമംഗലം: ബി.എം.എസ്. കോതമംഗലം മേഖല കമ്മിറ്റി വിവാദരഹിത കേരളം-വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള സര്‍ക്കാറിന്റെ അഴിമതിക്കും ഇടതുപക്ഷത്തിന്റെ ഇരട്ടാത്താപ്പു നയത്തിനെതിരേയും സായാഹ്ന ധര്‍ണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി.ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ എല്ലാ മേഖലയിലും കുതിക്കുമ്പോള്‍ കിതയ്ക്കാതെ മുന്നേറാന്‍ കേരളത്തിന് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് കെ.എന്‍.ബാബു അധ്യക്ഷനായി. ജില്ലാ സമിതിയംഗം പി.ആര്‍.ഉണ്ണികൃഷ്ണന്‍, ജില്ലാ ജോ.സെക്ര. സതി ഹരിദാസ്, ടി.എന്‍.സന്തോഷ്, വിനോദ് നാരായണന്‍, പി.എസ്.ശക്രന്‍, ഇ.കെ.ചന്ദ്രന്‍, വി.പി. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam