ഓണക്കിറ്റ് നല്കി
Posted on: 26 Aug 2015
തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ പൗരസമിതി 71 പേര്‍ക്ക് സൗജന്യമായി ഓണക്കിറ്റ് നല്കി. വിതരണോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. ശ്യാംചന്ദ്രന്‍ എന്ന യുവാവിന് ചികിത്സാ സഹായമായി മുപ്പതിനായിരം രൂപ സംഗീത സംവിധായകന് ഗോപീസുന്ദര്‍ നല്കി. സമിതി പ്രസിഡന്റ് ഷിബു ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ചു.
എസ്ബിടി ഇരുമ്പനം ശാഖാ മാനേജര്‍ ബാലഗോപാലന്, തോമസ് തൂബേല്, പി.എ. തമ്പി, എന്‍.സി. കുഞ്ഞുമോന്, അഡ്വ. എസ്. രാജ്കുമാര് എന്നിവര്‍ പ്രസംഗിച്ചു.