അയ്യന്‍കാളി ജന്മദിനാഘോഷം

Posted on: 26 Aug 2015



കാക്കനാട്: മഹാത്മ അയ്യന്‍കാളിയുടെ 152-ാം ജന്മദിനാഘോഷവും പ്രതിഭാ സംഗമവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മാക്ട് സംസ്ഥാന പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജന. സെക്രട്ടറി കെ.എ. സിബി, കെ.എ. അഭിലാഷ്, വി.ബി. ബാബു, വി.എസ്. ഹിമേഷ്, കെ.ഡി. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ 45 വിദ്യാര്‍ത്ഥികള്‍ക്ക് മാക്ട് എജ്യൂക്കേഷന്‍ അവാര്‍ഡ് നല്‍കി. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ടി.ആര്‍. രാജുവിനെ ആദരിച്ചു.

More Citizen News - Ernakulam