ഏഷ്യന്‍ ബാസ്‌കറ്റ് അഞ്ച് മലയാളികള്‍ ഇന്ത്യന്‍ ടീമില്‍

Posted on: 26 Aug 2015ന്യൂഡല്‍ഹി: ഏഷ്യന്‍ വനിത ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അഞ്ച് മലയാളികള്‍. കെ.എസ്.ഇ.ബി. താരങ്ങളായ പി.എസ്. ജീന, സ്റ്റെഫി നിക്‌സന്‍, പി.ജി അഞ്ജന, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ കെ.എസ്. പൂജമോള്‍, ദക്ഷിണറെയില്‍വേ താരമായ ആര്‍.കെ. സ്മൃതി എന്നിവരാണ് ടീമില്‍ ഇടം നേടിയത്. മലയാളി വേരുകളുള്ള അപൂര്‍വ മുരളിനാഥും ടീമിലുണ്ട്. ചൈനയിലെ വുഹാനില്‍ ഈ മാസം 29 മുതലാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. ആദ്യ ദിവസം ചെനീസ് തായ്‌പേയിക്കെതിരെയാണ് ഇന്ത്യയുടെ മത്സരം.
കോഴിക്കോട് വടകര സ്വദേശിനിയായ സ്മൃതി മൂന്ന് തവണയും ജീനയും സ്റ്റെഫിയും രണ്ട് തവണയും പൂജ ഒരുവട്ടവും ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിട്ടുണ്ട്. അഞ്ജനയുടെ ആദ്യടൂര്‍ണമെന്റാണിത്. രാജപ്രിയദര്‍ശനി, സിതമണി ടുഡു, പി. അനിത, ഷിറിന്‍ ലിമായെ, കവിത അകുല, ബന്ദാവ്യ എന്നിവരാണ് മറ്റംഗങ്ങള്‍. സ്‌പെയിനില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കോ ഗാര്‍ഷ്യയാണ് മുഖ്യപരിശീലകന്‍.

More Citizen News - Ernakulam