നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം

Posted on: 26 Aug 2015മുളന്തുരുത്തി: മുപ്പതാമത് നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുളന്തുരുത്തി ഗവ. ആശുപത്രിയില്‍ ഡിഎംഒ ഡോ. എന്‍. കെ. കുട്ടപ്പന്‍ നിര്‍വഹിച്ചു. ആയിരത്തൊന്ന് നേത്രദാന സമ്മതപത്രങ്ങള്‍ ഡിഎംഒ ഏറ്റുവാങ്ങി.
ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, മുളന്തുരുത്തി സാമൂഹ്യാരോഗ്യകേന്ദ്രം, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ നേത്രദാന പക്ഷാചരണ പ്രചാരണ റാലിയുണ്ടായിരുന്നു.
സമ്മേളനത്തില്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹനന്‍ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി ചക്രവര്‍ത്തി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാ രാജേന്ദ്രന്‍, അഡ്വ. റീസ് പുത്തന്‍വീടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam