പുലികളിറങ്ങി; നഗരം ഓണലഹരിയില്‍

Posted on: 26 Aug 2015കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഓണാഘോഷത്തിനു മാറ്റുകൂട്ടി ചൊവ്വാഴ്ച വൈകുന്നേരം തൃശ്ശൂരില്‍നിന്നെത്തിയ പുലികളി സംഘത്തിന്റെ പുലികളിയും വനിതകളുടെ ശിങ്കാരിമേളവും അരങ്ങേറി. കളക്ടര്‍ പി.ബാലകിരണ്‍ പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സായാഹ്നം മുന്‍ മന്ത്രി കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വി.വി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
ശിങ്കാരമേള മത്സരത്തില്‍ 'ശ്രീശക്തി' ചെറുപുഴ, 'സ്വരലയ' പട്ടാന്നൂര്‍, 'ജ്വാല' തവിടിശ്ശേരി എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് കെ.സുധാകരന്‍ സമ്മാനങ്ങള്‍ നല്‍കി. കെ.പി.ഗണേശന്‍, ഏറമ്പള്ളി രവീന്ദ്രന്‍, സജി വര്‍ഗീസ്, പി.കെ.ബൈജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam