ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു
Posted on: 26 Aug 2015
മരട്: ദേശീയ പാതയോട് ചേര്‍ന്ന് കുമ്പളം പി.വി. ശ്രീധരന് റോഡില്‍ 11 കെ.വി. വൈദ്യുതി പോസ്റ്റ് ലോറിയിടിച്ച് തകര്‍ന്നു. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം.
കെ.എസ്.ഇ.ബി. അധികൃതര്‍ ഉടന്‍ വൈദ്യുതി വിച്ഛേദിച്ചു. ഒടിഞ്ഞ പോസ്റ്റ് മാറ്റിസ്ഥാപിച്ചു. ഇടിച്ച വാഹനം കണ്ടെത്താന്‍ സാധിച്ചില്ല.