സഹകരണ ബാങ്കുകളുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു: വി.എസ്. അച്യുതാനന്ദന്‍

Posted on: 26 Aug 2015പറവൂര്‍: സഹകരണ ബാങ്കുകളെ ക്ഷീണിപ്പിക്കുന്ന നടപടിയുടെ കാലഘട്ടമാണിതെന്നും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
പറവൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പുതുതായി നിര്‍മിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ ബാങ്കുകളുടെ മേല്‍ കത്തിവെക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പറവൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം.കെ. ബാബു അധ്യക്ഷത വഹിച്ചു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഓഡിറ്റോറിയവും എസ്. ശര്‍മ എംഎല്‍എ മിനി ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കെ. ചന്ദ്രന്‍ പിള്ള നിര്‍വഹിച്ചു. യൂണിയന്‍ ഓഫീസ് അഡ്വ. ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ യൂണിയന്‍ ചെയര്‍മാന്‍മാരായ പി.ടി. ഭാസ്‌കരന്‍, എം.എന്‍. ചന്ദ്രന്‍ എന്നിവരുടെ ഛായാചിത്രം മുന്‍ എംപി കെ. പി. ധനപാലന്‍ അനാച്ഛാദനം ചെയ്തു.
പ്രശസ്ത ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ പ്രതിപക്ഷനേതാവ് ആദരിച്ചു. മുന്‍ എംഎല്‍എ പി. രാജു, ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് , നഗരസഭ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമാ ശിവശങ്കരന്‍, എം.എം. മോനായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam