വീടുകയറി ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്
Posted on: 26 Aug 2015
പറവൂര്‍: ബ്ലേഡ് മാഫിയ വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് അമ്മയ്ക്കും മകനും പരിക്കേറ്റു. നീണ്ടൂര്‍ നികത്തില്‍ വത്സന്റെ ഭാര്യ ദേവകി (60), മകന് ഉണ്ണികൃഷ്ണന് (30) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ പറവൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വട്ടിപ്പലിശക്കാരില്‍ നിന്ന് വാങ്ങിയ പണം സമയത്തിന് തിരിച്ചുകൊടുക്കാതെ വന്നതിനെ തുടര്‍ന്നാണ് അക്രമം ഉണ്ടായതെന്ന് പറയുന്നു. വീട്ടില്‍ കയറി കസേരയും വാച്ചും കൊണ്ടുപോയി. വഴിയില്‍വച്ച് മൊബൈല്‍ഫോണും പിടിച്ചുവാങ്ങി. പിന്നീടാണ് അക്രമം ഉണ്ടായത്.
മകനെ മര്‍ദിക്കുന്നത് പിടിച്ചുമാറ്റാന്‍ ചെന്നപ്പോഴാണ് ദേവകിക്ക് നേരെയും ആക്രമണം ഉണ്ടായത്.