വൈപ്പിന്‍ കരയില്‍ കുടുംബ സംഗമങ്ങള്‍ക്ക് തുടക്കം

Posted on: 26 Aug 2015



ചെറായി: കെ.പി.സി.സി.യുടെ നിര്‍േദശാനുസരണം സംസ്ഥാനത്തുടനീളം വാര്‍ഡുകമ്മിറ്റികളുടെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തുന്നതിന്റെ ഭാഗമായി വൈപ്പിന്‍ കരയിലെ ആദ്യകുടുംബ യോഗം കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ കെ.എസ്. ഷാജി, എം.ആര്‍. രാജന്‍ മാസ്റ്റര്‍ നഗറില്‍ നടത്തി.
കെ.പി.സി.സി. വൈസ് പ്രസിന്റ് അഡ്വ. വി.ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബിജു. എ.ടി. അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. സെക്രട്ടറി അഡ്വ. എം.വി. പോള്‍ മുഖ്യപ്രഭാഷണം നടത്തി.

More Citizen News - Ernakulam