ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

Posted on: 26 Aug 2015



പറവൂര്‍: ചെട്ടിക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്ത്യായനി സര്‍വന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം. അംബ്രോസ്, കെ.ബി. സുരേഷ്ബാബു, എം.എ. ഗിരീഷ്, പീതാംബരന്‍, വിജയലക്ഷ്മി ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചേന്ദമംഗലം പഞ്ചായത്ത് കുടുംബ ശ്രീയുടെ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് എം.വി. മണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബെന്നി പുളിക്കല്‍, സെക്രട്ടറി ഷിബു, ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam