ബാലന്‍ അയ്യമ്പിള്ളി സ്മാരക നാടകരചനാ മത്സരം

Posted on: 26 Aug 2015വൈപ്പിന്‍: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഈവര്‍ഷം തങ്ങളുടെ വിഹിതം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയില്ലെന്ന് പരാതി.
തൊഴിലാളികള്‍ മാസംതോറും അടയ്ക്കുന്ന നൂറ് രൂപ മാത്രമാണ് ഇക്കുറി തൊഴിലാളികള്‍ക്ക് നല്‍കിയത്. ഒമ്പത് മാസത്തെ വിഹിതം 900 രൂപ മത്സ്യത്തൊഴിലാളി അടയ്ക്കുമ്പോള്‍ തുല്യമായ തുക ക്ഷേമനിധിയില്‍ നിന്നുകൂടി നല്‍കുകയാണ് പതിവ്. അതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'തണലി'ലൂടെ 1,350 രൂപയും ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു.
ഈവര്‍ഷം ഈ തുകയും ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥയാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്ന് ഞാറയ്ക്കല്‍ തീരദേശ സംരക്ഷണ സമിതി പറഞ്ഞു.

More Citizen News - Ernakulam