പട്ടികജാതി ഏകോപനസമിതി ശാഖാ രൂപവത്കരണ യോഗം

Posted on: 26 Aug 2015ചെറായി: പട്ടികജാതി ഏകോപനസമിതി അയ്യമ്പിള്ളി ശാഖാ രൂപവത്കരണ യോഗം നടത്തി.
യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ആര്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. എന്‍.കെ. സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.
പട്ടികജാതിക്കാരെ തീരദേശ പരിപാലന നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സന്തോഷ് പറഞ്ഞു. കെ.കെ. പുഷ്പന്‍, എന്‍.എം. രാഘവന്‍, ഷണ്‍മുഖന്‍ കാലാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam