മൂന്ന് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
Posted on: 26 Aug 2015
പിറവം: വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. രാമമംഗലം മാര്‍ക്കറ്റിനു സമീപം താഴത്തോട്ടത്തില്‍ ബോബി ചാക്കോയുടെ മൂന്ന് ആടുകളെ നായ്ക്കല്‍ കടിച്ചുകൊന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.
വീട്ടുവളപ്പില്‍ കെട്ടിയിരുന്ന ആടുകളെ മൂന്ന് നായ്ക്കളെത്തി കടിച്ചുകീറുകയായിരുന്നു. ബഹളം കേട്ട് ബോബി ഓടിയെത്തിയപ്പോഴേക്കും നായ്ക്കള്‍ ഓടിമറഞ്ഞു.