ഓണാഘോഷത്തിനൊരുങ്ങി നാട്

Posted on: 26 Aug 2015



അങ്കമാലി: വേങ്ങൂര്‍ യൂത്തിന്റെ ഓണാഘോഷവും വാര്‍ഷികവും തുടങ്ങി.
ബുധനാഴ്ച വൈകീട്ട്്് 3ന് പുലികളി. വ്യാഴാഴ്ച വൈകീട്ട്്് 6.30 മുതല്‍ കലാസംഗമം, അവാര്‍ഡ്ദാനം, സമ്മാ നവിതരണം, സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ്്് എന്നിവ ഉണ്ടാകും. തെരുവില്‍ അലയുന്നവര്‍ക്ക്്് ഭക്ഷണം നല്‍കുന്നതിനായി 28 വരെ സ്‌നേഹസദ്യ ഒരുക്കിയിട്ടുണ്ടെന്ന്് ഭാരവാഹികള്‍ അറിയിച്ചു.
അങ്കമാലി: അങ്ങാടിക്കടവ് അജന്ത ആര്‍ട്ട്്്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്്്‌സ് ക്ലബ്ബിന്റെ വാര്‍ഷികവും ഓണാഘോഷവും 27നും 28നും നടക്കും. വ്യാഴാഴ്ച രാവിലെ 9ന് പൂക്കള മത്സരം, ഉച്ചയ്ക്ക്് ശേഷം രണ്ടിന് കുട്ടികള്‍ക്കായി സാഹിത്യ രചനാ മത്സരങ്ങള്‍.
വെള്ളിയാഴ്ച രാവിലെ 10ന് കായിക മത്സരങ്ങള്‍, വൈകീട്ട്് 4ന് കലാമത്സരങ്ങള്‍, ആറിന് നടക്കുന്ന പൊതുസമ്മേളനം ജോസ് തെറ്റയില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ്് എ.ജെ. ജോയി അധ്യക്ഷനാകും. നഗരസഭാ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി മുഖ്യാതിഥിയായിരിക്കും.
അങ്കമാലി: ഡിവൈഎഫ്‌ഐ വലിയ വാപ്പാലശ്ശേരി വെസ്റ്റ്്് യൂണിറ്റിന്റെ ഓണാഘോഷം 26 മുതല്‍ 28 വരെ നടക്കും. ബുധനാഴ്ച രാവിലെ 9ന് പതാക ഉയര്‍ത്തല്‍, തുടര്‍ന്ന് കായിക മത്സരങ്ങള്‍. വ്യാഴാഴ്ച വൈകീട്ട്് 5.30ന് പൊതുസമ്മേളനം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, കലാസന്ധ്യ. വെള്ളിയാഴ്ച രാവിലെ 8ന് പായസ വിതരണം എന്നിവ ഉണ്ടാകും.
അങ്കമാലി: കറുകുറ്റി ക്രിസ്തുരാജാശ്രമം ഇടവക പള്ളിയില്‍ 27നും 28നും ഓണാഘോഷം നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക്്് ശേഷം 2 മുതല്‍ 5 വരെ യൂണിറ്റടിസ്ഥാനത്തില്‍ പൂക്കള മത്സരം. വെള്ളിയാഴ്ച രാവിലെ കുര്‍ബാനയ്ക്കുശേഷം ഷൂട്ടൗട്ട്്് മത്സരം തുടര്‍ന്ന് സമ്മാനദാനം എന്നിവ ഉണ്ടാകും.
അങ്കമാലി: വേങ്ങൂര്‍ സെന്റ്് ജോസഫ് പള്ളിയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി 30ന് കലാസന്ധ്യ (മഴവില്ലഴക്) സംഘടിപ്പിക്കും. വൈകീട്ട്്് 5ന് വിശുദ്ധ കുര്‍ബാന, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, മികച്ച കര്‍ഷകരെ ആദരിക്കല്‍, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന്്് എന്നിവ ഉണ്ടാകും. 27ന് ഓണച്ചന്ത പ്രവര്‍ത്തിക്കും.
നെടുമ്പാശ്ശേരി: കപ്രശ്ശേരി ഭഗത്സിങ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്്‌സ് ക്ലബ്ബിന്റെ ഓണാഘോഷം തുടങ്ങി.
ബുധനാഴ്ച രാവിലെ 10 മുതല്‍ കായിക മത്സരങ്ങള്‍, ജനകീയ ക്വിസ് മത്സരം, വൈകീട്ട് 7ന് തിരുവാതിര കളി മത്സരം, തുടര്‍ന്ന്് മാജിക് ഷോ, നാടകം, നാടന്‍പാട്ട്്്. വ്യാഴാഴ്ച വൈകീട്ട്്് മൂന്നിന് സാംസ്‌കാരിക ഘോഷയാത്ര, 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യും. ഡെന്നി ഗംഗാധരന്‍ അധ്യക്ഷനാകും.
കലാപരിപാടികള്‍, കരോക്കെ ഗാനമേള എന്നിവയും ഉണ്ടാകുമെന്ന്് പബ്ലിസിറ്റി കണ്‍വീനര്‍ മനോഹരന്‍ ഇളയത് അറിയിച്ചു.

More Citizen News - Ernakulam