കാളാഞ്ചിക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നടത്തിയ കൂടുകൃഷി വിളവെടുപ്പ് ഇന്ന്

Posted on: 26 Aug 2015കൊച്ചി: അക്വാ പോണിക്‌സ് നേഴ്‌സറി സംവിധാനത്തില്‍ വളര്‍ത്തിയെടുത്ത കാളാഞ്ചി കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നടത്തിയ കൂടുമത്സ്യ കൃഷിയുടെ വിളവെടുപ്പ് ഗോതുരുത്തില്‍ ബുധനാഴ്ച നടത്തും. ഉച്ചയ്ക്ക് 1.30ന് വി.ഡി. സതീശന്‍ എം.എല്‍.എ. വിളവെടുപ്പ് ഉദ്ഘാടനം നടത്തും.
എറണാകുളം ഗോതുരുത്ത് തുരുത്തിപ്പുറം പുഴയില്‍ ജെയ്‌സണ്‍ മനക്കിലിന്റെ നേതൃത്വത്തില്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടിയുടെ (എം.പി.ഇ.ഡി.എ.) സാങ്കേതിക സഹായത്താല്‍ അഞ്ച് കൂടുകളിലായാണ് മത്സ്യകൃഷി നടത്തിയത്.
സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടിയുടെ െഡപ്യൂട്ടി ഡയറക്ടര്‍ എം. ഷാജിയുടെ നേതൃത്വത്തില്‍ കൂടുമത്സ്യ കൃഷി, അക്വാ പോണിക്‌സ് എന്നിവയെക്കുറിച്ചുള്ള അവബോധന ക്ലാസ്സും ഉണ്ടാകും. ഫോണ്‍: 8547905872.

More Citizen News - Ernakulam