കരുമാല്ലൂര്‍ നിര്‍മല ഭവനില്‍ ജനമൈത്രി പോലീസിന്റെ ഓണാഘോഷം

Posted on: 26 Aug 2015കരുമാല്ലൂര്‍: സാമൂഹിക പ്രതിബദ്ധതയോടെയായിരുന്നു ആലങ്ങാട് ജനമൈത്രി പോലീസിന്റെ ഇത്തവണത്തെ ഓണാഘോഷം. അതിനായി അവര്‍ തിരഞ്ഞെടുത്തത് വയോജനങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കരുമാല്ലൂര്‍ നിര്‍മല ഭവന്‍ ആണ്.
ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ബി. വിജയന്‍ നിര്‍മല ഭവനിലെ അന്തേവാസികള്‍ക്ക് ഓണപ്പുടവ സമ്മാനിച്ചു. കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവ് ബണ്ടിന് സമീപം കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയ പുറപ്പിള്ളിക്കാവ് സ്വദേശി വേലായുധനെ പൊന്നാട അണിയിച്ച് ചടങ്ങില്‍ ആദരിച്ചു. ഓണസദ്യയും നല്‍കി.
ആലങ്ങാട് എസ്.ഐ എല്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് പള്ളി വികാരി ഫാ. വര്‍ഗീസ് എടശ്ശേരി, മദര്‍ സുപ്പീരിയര്‍ ദയ, എസ്.ഐ എ.വി. നാരായണന്‍, സജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam