ബൈക്ക് മോഷ്ടാവ് പിടിയില്‍

Posted on: 26 Aug 2015



ചെറായി: ചെറായി ഗൗരീശ്വരത്ത് പൂക്കട നടത്തുന്ന ദേവസ്വംപറമ്പില്‍ രാജന്‍ എന്നയാളുടെ ബൈക്ക് മോഷ്ടിച്ച യുവാവിനെ മുനമ്പം എസ്.ഐ ജി. അരുണ്‍ അറസ്റ്റ് ചെയ്തു.
തേവര കസ്തൂര്‍ബ നഗറില്‍ ചക്കുംതറ സിറിള്‍ ജോബി (18) യാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പോലീസ് എറണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

More Citizen News - Ernakulam