ചളികുളമായി കെ എം കെ ജങ്ങഷന്‍

Posted on: 12 Aug 2014
നോര്‍ത്ത് പറവൂര്‍: കെ എം കെ ജംങ്ഷനില്‍ കാനയില്‍ നിന്ന് നീക്കിയ മാലിന്യം നീക്കാത്തത് ജനജീവിതത്തെ ബാധിക്കുന്നു. കാനയിലെ മാലിന്യം മുഴുവന്‍ കോരി റോഡില്‍ ഇട്ടിട്ട് ഒരാഴചയായി.ഇത് ഇവിടെനിന്നും നീക്കംചെയ്യുന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

മഴവെള്ളത്തോടൊപ്പം ഈ മാലിന്യം കലര്‍ന്ന് റോഡില്‍ ആകെ പരക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കെ എസ് ആര്‍ ടി സ്റ്റാന്റിലേയ്ക്കുള്ള ബസ്സുകളും, നഗരത്തില്‍ പ്രവേശിക്കുന്ന എല്ലാ സ്വകാര്യബസ്സുകളും ഇതിലൂടെയാണ് കടന്നുപോകുന്നത്. വളരെ തിരിക്കുള്ള ഈ ജങ്ഷനില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കാല്‍നട യാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. മാലിന്യം നിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും സത്വരനടപടിയുണ്ടാവുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍.

വാര്‍ത്ത അയച്ചത്: മണികണ്ഠന്‍ ഒ.വി