കറവപ്പശുക്കളില്‍ ഉത്പാദനം കൂട്ടാന്‍ പുത്തന്‍ സാങ്കേതികവിദ്യ

Posted on: 05 Apr 2015

ഡോ. ടി.പി. സേതുമാധവന്‍



കറവപ്പശുക്കളില്‍ ഉത്പാദനക്ഷമത ഉയര്‍ത്താനുള്ള പുത്തന്‍ സാങ്കേതികവിദ്യകളേവ?

മേരിഗ്രേസ്, കൂത്താട്ടുകുളം


കറവപ്പശുക്കളുടെ ഉത്പാദനക്ഷമത ഉയര്‍ത്താനുള്ള നിരവധി സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്. മികച്ച ജനിതകമൂല്യമുള്ള പശുക്കളെ തിരഞ്ഞെടുക്കാനുള്ള ജിനോം സെലക്ഷന്‍, മീഥേന്റെ അളവ് കുറയ്ക്കാനുള്ള ആമാശയത്തിലെ ഉപാപചയ പ്രവര്‍ത്തനത്തിലുള്ള റൂമന്‍ മാനിപ്പുലേഷന്‍, പ്രത്യുത്പാദനക്ഷമത ഉയര്‍ത്താനുള്ള അസോര്‍ട്ടഡ് റീപ്രൊഡക്ഷന്‍ സാങ്കേതികവിദ്യ, ലിംഗനിര്‍ണയം നടത്തിയ ബീജം, റീ കോംബിനന്റ് വാക്‌സിന്‍ ഉത്പാദനം എന്നിവ ഉത്പാദനക്ഷമത ഉയര്‍ത്താന്‍ സഹായിക്കും. തീറ്റക്രമത്തിലുള്ള പരിചരണം, ആധുനിക പരിചരണരീതികള്‍ എന്നിവയും ഉത്പാദനം ഉയര്‍ത്താന്‍ സഹായിക്കും.


Stories in this Section