കോഴികളിലെ രക്താതിസാരം
Posted on: 22 Jun 2014
ഇറച്ചിക്കോഴികളിലെ രക്താതിസാരം എങ്ങനെ നിയന്ത്രിക്കാം?
മനുകുമാര്‍ കൊച്ചി
സൂക്ഷ്മജീവികളായ പ്രോട്ടോസോവ മൂലമുള്ള രോഗമാണ് രക്താതിസാരം അഥവാ കോക്‌സീഡിയോസിസ്. ഐമീരിയ ഇനത്തില്‍പ്പെട്ട വിവിധ പ്രോട്ടോസോവകളാണ് രോഗമുണ്ടാക്കുന്നത്. രോഗം ബാധിച്ച കോഴികളില്‍ രക്തവും കഫവും കലര്‍ന്ന വയറിളക്കം കാണപ്പെടും. ലാബോറട്ടറി പരിശോധന, പോസ്റ്റ്മോര്‍ട്ടം എന്നിവയിലൂടെ രോഗത്തെ തിരിച്ചറിയാം. കൂട്ടിലെ ശുചിത്വവും വെള്ളത്തിന്റെ ഗുണമേന്മയും രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്. ആംപ്രോളിയം, ടോള്‍ട്രാസുറില്‍, സള്‍ഫൊണാമൈഡുകള്‍ എന്നിവ രോഗത്തെ നിയന്ത്രിക്കാനുപകരിക്കാം. തീറ്റയില്‍ കോക്‌സീഡിയോസ്റ്റാറ്റുകള്‍ ചേര്‍ത്ത് നല്‍കുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും.
അടുത്തകാലത്ത് നടന്ന പഠനങ്ങളില്‍ കോക്‌സിവാക്ക് ബി, എന്റാഡിന്‍ വാക്‌സിനുകള്‍, അവണോഫോര്‍ എന്നിവ രോഗനിയന്ത്രണത്തിന് ഏറെ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.