പാഴാകുന്ന പഴവര്‍ഗ്ഗ അവശിഷ്ടങ്ങള്‍ കാലിത്തീറ്റയില്‍ ചേര്‍ക്കാം
Posted on: 15 Dec 2013
ഡോ. ടി.പി. സേതുമാധവന്‍
കന്നുകാലി വളര്‍ത്തലില്‍ തീറ്റച്ചെലവ് വര്‍ദ്ധിച്ചു വരുമ്പോള്‍ തീറ്റ ലഭ്യത, ശാസ്ത്രീയ തീറ്റക്രമം എന്നിവയില്‍ നിരവധി അപര്യാപ്തതകള്‍ നിലനില്‍ക്കുന്നു. വര്‍ദ്ധിച്ച ഉത്പാദനച്ചെലവ് പശുവളര്‍ത്തലില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിച്ചു വരുന്നു. അതിനാല്‍ തീറ്റച്ചെലവ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. തീറ്റയുടെ വര്‍ദ്ധിച്ച ആവശ്യകതയും, ലഭ്യതയും തമ്മില്‍ വന്‍ അന്തരം ഇന്ന് നിലനില്‍ക്കുന്നു. ഫല വര്‍ഗ്ഗങ്ങളുടേയും പഴങ്ങളുടെയും ഭക്ഷ്യ, വ്യാവസായിക സംസ്‌ക്കരണത്തിലൂടെയുള്ള അവശിഷ്ടങ്ങള്‍ ഫലപ്രദമായി ഉപയോ ഗിച്ച് തീറ്റയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മാങ്ങ, വാഴപ്പഴം, നാരങ്ങ, പൈനാപ്പിള്‍ മുതലായവയുടെ അവശിഷ്ടങ്ങള്‍ യഥേഷ്ടം ലഭിയ്ക്കുന്ന നമ്മുടെ നാട്ടില്‍ ഇവയുടെ ശാസ്ത്രീയ സംസ്‌ക്കരണത്തിലൂടെ തീറ്റച്ചെലവ് കുറയ്ക്കാന്‍ സാധ്യതകളേറെയാണ്.
ഫല വര്‍ഗ്ഗങ്ങളുടെ ഉത്പാദനത്തില്‍ ചൈന കഴിഞ്ഞാല്‍ ഇന്ത്യക്ക് ലോകത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. ലോകത്തിലുല്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങളില്‍ 10% ഇന്ത്യയില്‍ നിന്നാണ്.
തീറ്റയില്‍ ചേര്‍ക്കാവുന്ന ഫലവര്‍ഗ്ഗ അവശിഷ്ടങ്ങള്‍.
1 മാങ്ങാ സംസ്‌ക്കരണ അവശിഷ്ടങ്ങള്‍
മാങ്ങയുല്പാദനത്തില്‍ ഭൂരിഭാഗവും നേരിട്ട് സംസ്‌ക്കരിക്കാതെയാണ് ഉപയോഗി ക്കുന്നത്. മാങ്ങ സംസ്‌ക്കരണത്തിലൂടെ ലഭിയ്ക്കുന്ന 40-50% ത്തോളം ഉപോല്പന്ന ങ്ങളും കാലിത്തീറ്റയില്‍ ചേര്‍ക്കാം. മാങ്ങായണ്ടിയില്‍ 7-12% സ്റ്റീറിക്ക് ആസിഡ് (24-57%), ഒലീക് ആസിഡ് (34-56%) എന്നിവ അടങ്ങിയിട്ടുണ്ട് ഉപയോഗശൂന്യമായ പഴങ്ങള്‍, വിത്തുകള്‍, മാങ്ങയണ്ടി, മാങ്ങാത്തൊലി, ജ്യൂസെടുത്തശേഷമുള്ള അവശിഷ്ടങ്ങള്‍ എന്നിവ പശുക്കളുടെ തീറ്റയില്‍ ചേര്‍ക്കാം. ലോകത്ത് പ്രതിവര്‍ഷം മൂന്നരലക്ഷം മുതല്‍ നാലുലക്ഷം ടണ്‍വരെ മാങ്ങാ അവശിഷ്ടങ്ങള്‍ സംസ്‌ക്കരണ ശാലകളില്‍ നിന്നും പുറംതള്ളുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് കാലിത്തീറ്റയില്‍ ചേര്‍ക്കുന്നതിലൂടെ ഇവയുണ്ടാക്കുന്ന പരിസര മലിനീകരണ ഭീഷണി ഇല്ലാതാക്കാം. മാങ്ങായണ്ടി ഉണക്കിപ്പൊടിച്ചും കാലിത്തീറ്റയില്‍ ചേര്‍ക്കാം. ഇവയില്‍ 7-12% പ്രോട്ടീനും, 40-50% സ്റ്റാര്‍ച്ചും അടങ്ങിയിട്ടുണ്ട്. ഇതില്‍ നാരുകളുടെ അളവ് കുറവാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന സയനോജെനിക്ക് ഗ്ലൈക്കോസൈഡുകള്‍ (64 mg 1 kg),ഓക്‌സലേറ്റുകള്‍ (42 mg 1 kg), ട്രിപ്‌സിന്‍ ഇന്‍ഹിബിറ്ററുകള്‍ എന്നിവയുടെ തോത് സംസ്‌ക്കരണ പ്രക്രിയയിലൂടെ കുറയ്ക്കാം. 7-24% ത്തോളം വരുന്ന മാങ്ങാത്തൊലിയില്‍ അന്നജം കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഫ്രൂട്ട് സ്റ്റാളില്‍ നിന്നും ലഭിയ്ക്കുന്ന സിട്രസ്സ് പഴങ്ങളില്‍ ഓറഞ്ച്, മൊസമ്പി, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് മുതലായവ ഉള്‍പ്പെടുന്നു. സിട്രസ്സ് പഴങ്ങളുടെ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണുള്ളത്. ഇവയുടെ തൊലി, ജ്യൂസെടുത്തശേഷമുള്ള അവശിഷ്ടങ്ങള്‍ എന്നിവ സിട്രസ്സ് പള്‍പ്പ് എന്ന പേരിലറിയപ്പെടുന്നു. ഇവ 45% വരെ കന്നുകുട്ടികളുടെ തീറ്റയില്‍ ഉള്‍പ്പെടുത്താം. ഇവ കറവപ്പശുക്കളുടെ തീറ്റയില്‍ കൂടിയ അളവില്‍ ചേര്‍ക്കുന്നത് പാലുല്പാദനം കുറയ്ക്കുന്നതിനാല്‍ ദിവസേന 3 കിലോഗ്രാമില്‍ കൂടുതല്‍ നല്‍കരുത്. ഇവയുടെ തൊലിയില്‍ 0.5% ഹൈഡ്രേറ്റഡ് കാത്സ്യം ഓക്‌സൈഡ് ചേര്‍ത്ത് നല്‍കുന്നത് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.
ലോകത്ത് ഫലവര്‍ഗ്ഗ കൃഷിയില്‍ 16% വും വാഴകൃഷിയാണ്. മാങ്ങ കഴിഞ്ഞാല്‍ ഇന്ത്യക്ക് വാഴകൃഷിയില്‍ രണ്ടാം സ്ഥാനമാണുള്ളത്. വാഴകൃഷികളുടെ ഉത്പാദനത്തില്‍ 50% പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട.് വാഴത്തട, വാഴയില എന്നിവ 15% വരെ തീറ്റയില്‍ ഉള്‍പ്പെടുത്താം. വാഴത്തൊലിയില്‍ 6-9% പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തൊ ലിയും പയറു വര്‍ഗ്ഗ കാലിത്തീറ്റയും കൂട്ടിച്ചേര്‍ത്ത് ആടുകള്‍ക്ക് തീറ്റയായി നല്‍കാവുന്നതാണ്.
പൈനാപ്പിള്‍ അവശിഷ്ടങ്ങളില്‍ 4-8% പ്രോട്ടീനും, 60-72% നാരുകളും, 40-75% അന്നജവും അടങ്ങിയിട്ടുണ്ട്. പൈനാപ്പിള്‍ അവശിഷ്ടങ്ങളും, അരിത്തവിടും കൂട്ടിച്ചേര്‍ത്ത് കാലിത്തീറ്റയില്‍ ചേര്‍ക്കാം.
മാങ്ങാ അവശിഷ്ടങ്ങളിലെ പോഷക ഘടന
മാങ്ങാ പള്‍പ്പ് % മാങ്ങാ തൊലി % മാങ്ങായണ്ടി് %
പ്രോട്ടീന്‍ 4.2 6.2 6.4
നാരുകള്‍ 6.9 7.7 2.1
ഊര്‍ജ്ജം MJ/KG 17.8 17.7 20.2
സിട്രസ്സ് പഴം
പള്‍പ്പ് ഉണക്കിയ പള്‍പ്പ്
പ്രോട്ടീന്‍ 6.8 6.9
നാരുകള്‍ 6.2 13.1
കാത്സ്യം 1.3 -
ഫോസ്ഫറസ്സ് 0.12 -
വാഴപ്പഴം
പ്രോട്ടീന്‍ നാരുകള്‍ കാത്സ്യം
വാഴ 6.4 23.7 -
വാഴയില 9.5 23.1 1.43
വാഴപ്പഴത്തൊലി 7.7 13.1 -
മുന്തിരിച്ചണ്ടി
പ്രോട്ടീന്‍ 16.4
നാരുകള്‍ 27.2
കാത്സ്യം 12.1
ഊര്‍ജ്ജം MJ/KG 5
ആപ്പിള്‍ അവശിഷ്ടങ്ങള്‍
പ്രോട്ടീന്‍ 4.72
നാരുകള്‍ 20.5
അന്നജം 10.9